






നമ്മുടെ കൊച്ചു കേരളത്തില്‍
പണ്ട് ഉണ്ടായിരുന്ന പല ചെടികളും പൂക്കളും ഇന്ന് ഇല്ല ,
അല്ലെങ്കില്‍
ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്നു എന്ന പരമാര്‍ത്ഥം ഓര്‍ക്കുമ്പോള്‍ വളരെ വിഷമം തോന്നുന്നു . ഇന്ന് മലയാളിയ്ക്ക് പ്രകൃതി രമണീയത എന്നാല്‍ കുറെ ഫ്ലാറ്റും കോണ്ക്രീറ്റ് കെട്ടിടങ്ങളും ആണ് .ഓണം , വിഷു തുടങ്ങിയ മാധുര്യമേറിയവ ഇന്ന് വെറും കച്ചവട ചരക്കായിരിയ്ക്കുന്നു . പക്ഷെ ഇവിടെ[
എവിടെയാനെന്നു എന്നെ അറിയാവുന്നവര്‍ക്കറിയാം ] ഞാന്‍ ആ പഴമകളില്‍ ചിലത് കണ്ടെത്തി . അശോകമരം ഇന്ന് കേരളത്തില്‍ വളരെ വിരളമായേ കാണാനുള്ളൂ .ചെത്തി കോളാംമ്പി നന്ദ്യാര്‍വട്ടം ചെമ്പരത്തി എരിക്ക് എന്നീ പൂക്കളും എവിടെ പോയോ ആവോ ? പക്ഷെ അതൊക്കെ ഇവിടെയുണ്ട് , എന്തുകൊണ്ട് കേരളത്തില്‍ ഇല്ല അല്ലെങ്കില്‍ ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്നു ? അറിയില്ല . ചിലപ്പോള്‍ , എല്ലാവരും പറയുന്നത് പോലെ ,
ഗ്ലോബല്‍ വാര്‍മിംഗ് ആ
യിരിയ്ക്കും അല്ലെങ്കില്‍
മെറ്റീരിയലിസത്തിന്‍റെയും കണ്‍ സ്യൂമറിസത്തിന്‍റെയും കടന്നു കയറ്റമായിരിയ്ക്കും . ഇതെന്തുകൊണ്ടാണെന്ന് ഇന്ന് ജീവിച്ചിരിയ്ക്കുന്ന
എന്‍റെ മുന്‍
തലമുറക്കാര്‍ക്ക് അറിയാം , എന്‍റെ പ്രായത്തില്‍ ഉള്ള തലമുറക്കാര്‍ക്കും അറിയാം ,
എനിയ്ക്കറിയാം പക്ഷെ പുതിയ തലമുറയ്ക്ക് അറിയാമോ
ആവോ ?
Comments